Velipadinte Pusthakam: Mohanlal's Location Video | Filmibeat Malayalam

2017-07-19 32

Velipadinte Pusthakam is the latest malayalam movie directed by Lal Jose in which Mohanlal comes in two different looks. A video from the location still is being viral in social media.


മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ മോഹന്‍ലാല്‍ പലപ്പോഴും സംവിധായകരെ അമ്പരപ്പെടുത്താറുണ്ട്. സംവിധായകരുടെ ആശങ്ക മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്ന കാര്യത്തില്‍ അഗ്രഗണ്യനാണ് മോഹന്‍ലാല്‍. അത്തരത്തിലുള്ള കാര്യത്തെക്കുറിച്ചാണ് ലാല്‍ജോസ് അടുത്തിടെ വെളിപ്പെടുത്തിയിട്ടുള്ളത്. സംവിധായകന്‍ കട്ട് പറഞ്ഞിട്ടും താരം കരച്ചില്‍ നിര്‍ത്തിയില്ല. വെളിപാടിന്റെ പുസത്കം ലൊക്കേഷനിലെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമയില്‍ വന്നിട്ട് പതിറ്റാണ്ടുകളായെങ്കിലും മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ലാല്‍ ജോസിന് കഴിഞ്ഞിരുന്നില്ല. ആരാധകര്‍ പലപ്പോഴും ചോദിച്ചിട്ടുള്ളൊരു കാര്യം കൂടിയാണിത്. ലാല്‍ജോസും മോഹന്‍ലാലും ഒരുമിക്കുകയാണ് പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലൂടെ. മുന്‍പും സംവിധായകരെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ അഭിനയത്തിനു മുന്നില്‍ പ്രേക്ഷകര്‍ മാത്രമല്ല സംവിധാകരടക്കം വിസ്മയഭരിതരായി നിന്നിട്ടുണ്ട്. അത്തരത്തിലുള്ള നിരവധി അനുഭവങ്ങള്‍ സംവിധായകര്‍ തന്നെ പങ്കുവെച്ചിരുന്നു.